ആഗ്ര: പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഗാസ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ചും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ആഗ്രയിൽ പ്രകടനം നടത്തി. നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, മധു ഗാർഗ് എന്നിവർ നേതൃത്വം നൽകി.