Timely news thodupuzha

logo

പല്ലു വേദനയെ തുടർന്ന് തൃശൂർ മലങ്കര ആശുപത്രിയിലെത്തിയ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തൃശൂർ: മുണ്ടൂർ സ്വദേശിയായ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്.

കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. മുണ്ടൂർ മലങ്കര ആശുപത്രിക്കു നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാലിനാൽ ചെയ്യണമെന്ന് അധികൃതർ പറയുകയും രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോവുകയുമായിരുന്നു.

പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് സർജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതർ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *