തൊടുപുഴ: ഗതാഗതത നിയമ പാലനത്തിൽ സ്തുത്യർഹമായ സേവനം നൽകിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിന് യാത്രയയപ്പ് നൽകി. തൊടുപുഴ സിന്നമൺ കൗണ്ടി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷനായി. ജില്ലാ കലക്ടർ ഷീബാ ജോർജ് പി.എ നസീറിനെ മെമന്റോ നൽകി ആദരിച്ചു. ഇടുക്കി ആർ.ടി.ഒ ആർ. രമണനും യാത്രയയപ്പു നൽകി ., അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ കെ.എം മൂസ, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളി, എം.വി.ഐ – വി.പി സക്കീർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.