
തൊടുപുഴ: നിവേദിത ക്രീയേഷൻസിന്റെ ബാനറിൽ അക്ഷയ കാറ്ററിങ്ങ് തൊടുപുഴ, ലിറ്റോസ് നെസ്റ്റ് വില്ല തൊടുപുഴ, കലൂർ ആന്റ് റേയ്സ് ലൈറ്റ്സ് മടക്കത്താനത്തിന്റെ പ്രോഡക്ഷനിൽ ചിത്രീകരണം പൂർത്തീകരിച്ച പെയ്തൊഴിയാത്ത കാർമേഘങ്ങളെന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ പ്രദർശനം തുടങ്ങി. 18നു ദിവ്യരക്ഷാലയം പാറ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ തൊടുപുഴ സബ് ഇൻസ്പെക്ടർ ജി അജയകുമാർ ഉദ്ഘാടനവും വീഡിയോ ലോഞ്ചിങ്ങും നിർവഹിച്ചു.
ധനൂപ് വിജയ് തൊടുപുഴ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ ബിനു ജെ, എൻ.കെ ബിജു, ഒ.വി ബിജു, ബിനു കെ.എസ്, ജി പ്രതീപ്, ശ്രീകാന്ത് കാഞ്ഞിരമറ്റം, കൃഷ്ണകുമാർ, സുനിത കണ്ണൻ, ടോമി ഓടക്കൽ, ജോഷി ഓടക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ധനൂപ് വിജയ് തൊടുപുഴ രചനയും സംവിധാനവും ഗാന രചനയും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലീമിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ബിനു ആന്റണി, അശ്വതി സുരേഷ് എന്നിവരാണ്. ക്യാമറ ഷൈജു സിൽവർ സ്ക്രീനും എസ്.എഫ്.എക്സ് ആന്റ് ആർ.ആർ അനന്തു എസ് ആചാര്യയുമാണ്. മ്യൂസിക്കൽ ഷോർട്ട് ഫിലീം ഓറഞ്ച് മീഡിയയെന്ന യൂറ്റ്യൂബ് ചാനലിൽ ലഭ്യമാണ്.