
തൊടുപുഴ: മണക്കാട് പുതുപ്പരിയാരത്ത് പ്രവർത്തിക്കുന്ന മണക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറി, പ്രവർത്തനമാരംഭിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജീന അനിൽ അധ്യക്ഷത വഹിച്ചു.
മണക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സുധാകർ ബി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സീന ബിന്നി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ രമ്യ ജോർജ് വാർഡ് മെമ്പർ വി.ബി ദിലീപ് കുമാർ, പഞ്ചായത്തംഗങ്ങളായ ദാമോദരൻ നമ്പൂതിരി, ടിസ്സി ജോബ്, ജോമോൻ ഫിലിപ്പ്, എം മധു, ഓമന ബാബു, ലിൻസി ജോൺ, ഡോ.റോഷ്നി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.