Timely news thodupuzha

logo

ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്; പൊതു ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ

തൊടുപുഴ: കരിമണ്ണൂർ ഭൂമി പതിവ് ആഫീസിൽ നിന്നും പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവ്വേ നടപടികൾക്കും ഇടനിലക്കാരെന്ന വ്യാജേന അപേക്ഷകരിൽ നിന്നും പണ പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങളുടെ അറിവില്ലായ്‌മ മുതലെടുത്ത് കബളിപ്പിച്ച് പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടി എടുക്കുന്നതായും അറിയാൻ കഴിഞ്ഞു.

പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർ ഇത്തരം ആളുകളെ ഒഴിവാക്കി ആഫീസ് മേലധികാരിയെ(സ്പെഷ്യൽ തഹസിൽദാർ) ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. പതിവ് നടപടി കളുമായി ബന്ധപ്പെട്ട് പട്ടയ ആഫീസിൽ നിന്നും അറിയിക്കുന്നത് പ്രകാരം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതി.

പട്ടയ നടപടികളോ സർവ്വേ നടപടികളോ ആയി ബന്ധ പ്പെട്ട് മറ്റു തരത്തിലുള്ള യാതൊരു പണമിടപാടുകളും നിലവിലില്ലാത്തതാണ്. സർക്കാരിൽ നിന്നും നൽകിയിരിക്കുന്ന നിശ്ചിത തുകയ്ക്കുള്ള ശിശുദിന സ്റ്റാമ്പു കൾ പണം നൽകി വാങ്ങേണ്ടതുമാണ്.

ഭൂമി പതിവ് നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന പണം തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തുക. പണപ്പിരിവ് നടത്തുന്നവരെ സംബ ന്ധിച്ച് വിവരങ്ങൾ പൊലീസ്/റവന്യു അധികാരികളെ അറിയിക്കണം. സർക്കാർ നടപടികളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *