കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയിൽ മാറ്റം. ഇന്ന് (21/11/2023) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 45,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 5685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞമാസം 28ന് 45,920 രൂപയായിൽ എത്തിയ സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം ഈ മാസം14 മുതലാണ് വില ഉയര്‍ന്ന് കണ്ടത്.