Timely news thodupuzha

logo

റേഷൻ കടകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾക്ക് ഇന്ന് അവധി. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിൻ്റെ അടുത്ത ദിവസം റേഷൻ കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇ പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ റേഷൻ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷൻ വ്യാപാരികൾക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങൾക്കും വേണ്ടിയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകാൻ തീരുമാനിച്ചത്.

ഈ തീരുമാനത്തിൻ്റെ ഭാഗമായാണ് ഇന്ന് റേഷൻ കടകൾക്ക് അവധി. ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *