ശ്രീനഗർ: ജമ്മു കശ്മീർ പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ വച്ചായിരുന്നു സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഭീകരൻ ഏത് തീവ്രവാദി ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവിടെ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ന്യൂ കോളനിയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.