പാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതിയിലേക്ക്. സ്ഥാനമേൽക്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻസിഫ് കോടതിയിലെ ഹർജി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിൽ ഹർജി നൽകുന്നത്. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ കേസും ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് കോടതി തീരുമാനിച്ചത്.
കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു. പെരുവെമ്പിൽനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ വെള്ളിയാഴ്‌ച യൂത്ത് കോൺഗ്രസിലെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.
ജില്ലയിൽ വ്യാപകമായി തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.
ഇത് ഹൈക്കോടതിയിലും ഉന്നയിക്കും. രാജ്യദ്രോഹമടക്കം ചുമത്താവുന്ന കുറ്റം ചെയ്‌ത തെരഞ്ഞെടുപ്പ് പ്രക്രിയ അംഗീകരിക്കരുതെന്നും ഇവർ ആവശ്യപ്പെടും.