Timely news thodupuzha

logo

കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിരേ മന്ത്രിക്ക് കത്തയച്ച് നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: 2024ൽ നടന്ന സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിൽ അടുത്ത കായികമേളയിൽ 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ തിരുമാനത്തിനെതിരേ വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയും കായികമേളയിൽ നിന്ന് വിലക്കിയത്.

ജനാധിപത‍്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അധികാരത്തിലിരിക്കുന്നവർ അതിനെയൊക്കെ സഹിഷ്ണതയോടെയാണ് സമീപിക്കേണ്ടത്.

ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത‍്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തിരുമാനിക്കുന്നത് തന്നെ ഏകാധിപത‍്യവും ഷാഷിസവുമാണ്. വിദ‍്യാഭ‍്യാസ സ്ഥാനത്തിരിക്കുന്ന അങ്ങ് എത്രയോ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേതൃത്വം വഹിച്ചയാളാണ്. എത്രയോ കാലം വിദ‍്യാർഥി സംഘടനയെ നയിച്ചു.

പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരുകയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോൾ രണ്ട് സ്കൂളുകളെ പ്രതിഷേധിച്ചതിൻറെ പേരിൽ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും വി.ഡി. സതീഷൻ കത്തിലൂടെ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *