Timely news thodupuzha

logo

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 2 സൈനികർ മരിച്ചു. 3 സൈനികർക്ക് പരുക്കേറ്റു. കശ്മീരിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം. 2 പേരേയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരുക്കേറ്റവരെ ബന്ദിപ്പോര ആശുപത്രിയിൽ നിന്നും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *