കൊച്ചി: സർവകാല റെക്കോഡിട്ട് കുതിപ്പ് തുടർന്നിരുന്ന സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 45,960 രൂപയിലെത്തി. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.