കൊച്ചി: ‘കാക്കയെന്ന’ ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ഷാർജയിൽ വച്ചായിരുന്നു മരണം. 24 വയസ്സായിരുന്നു.
‘കാക്ക’യിൽ പഞ്ചമിയെന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി പള്ളുരുത്തി സ്വദേശിയായ വാഴവേലിൽ വീട്ടിൽ സജീവൻറെയും ലിമിറ്റയുടെയും മകളാണ്.
ഷാർജയിലെ ബാങ്കിൽ ജീവനക്കാരിയായിരുന്നു. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണതത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ, പുഴയമ്മ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.