കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വർധന. ഇന്ന്(08/12/2023) പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും കൂടാന്‍ തുടങ്ങിയത്. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള 2 ദിവസം കൊണ്ട് 1000 ൽ അധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നലെ നേരിയ തോതില്‍ വില ഉയര്‍ന്നത്.