Timely news thodupuzha

logo

യു.പി.ഐ പണമിടപാടുകളുടെ പരിധി അ‍ഞ്ച് ലക്ഷമായി ഉയർത്തി ആർ.ബി.ഐ

മുംബൈ: യൂണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ്(യു.പി.ഐ) വഴിയുള്ള പണമിടപാടുകളുടെ പരിധി അ‍ഞ്ച് ലക്ഷമായി ഉയർത്തി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് പരിധി വർധിപ്പിച്ചിരിക്കുന്നതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിലവിൽ ഒരു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണ യു.പി.ഐ വഴി കൈമാറാൻ സാധിച്ചിരുന്നത്.

മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിങ്ങനെയുള്ളവയുടെ ഇ- മാൻഡേറ്റ് പരിധി 15,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്. ആർബിഐയുടെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിനൊപ്പമാണ് നിർണായകമായ തീരുമാനവും അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *