Timely news thodupuzha

logo

സ്വര്‍ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണ വിലയാണ് ഇന്ന് തിരിച്ചുകയറിയത്. ഇതോടെ വീണ്ടും പവന് വീണ്ടും 46000ന് മുകളില്‍ എത്തി. ഇന്ന്(14/12/2023) പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5765 രൂപയായി. ഈ മാസം 4ന് 47,000 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന്‍ വില പിന്നീട് കുറയുന്നതാണ് കാണാനിടയായത്.

ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡിസംബർ 9 – പവന് 440 രൂപ കുറഞ്ഞ് 45,720 രൂപയായി. ഡിസംബർ 10 – സ്വർണവിലയിൽ മാറ്റമില്ലാതെ. ഡിസംബർ 11 – പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയായി. ഡിസംബർ 12 – പവന് 80 രൂപ കുറഞ്ഞ് 45,400 രൂപയായി. ഡിസംബർ 13 – പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *