Timely news thodupuzha

logo

കായംകുളത്ത് നവകേരള സദസ് നടക്കുന്ന ദിവസം സമീപത്തെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് അധികൃതര്‍

ആലപ്പുഴ: നവകേരള സദസ് നടക്കുന്ന ദിവസം, വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്ത് നവകേരള സദസ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്.

നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് അധികൃതരുടെ നിര്‍ദേശം. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.

കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

എന്നാൽ ഇറച്ചിക്കടകള്‍ മൂടിയിട്ടാല്‍ കച്ചവടം നടക്കില്ലെന്നും നിര്‍ദേശം പിന്‍വലിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. നേരത്തെ കൊച്ചിയിലും സമാനമായ രീതിയില്‍ വേദിയുടെ സമീപത്തെ കടകളില്‍ ഭക്ഷണം പാചകം ചെയ്യരുതെന്ന നിര്‍ദേശം പൊലീസ് പുറത്തിറക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *