Timely news thodupuzha

logo

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ ഉയർത്തും

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക.

പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. നിലവിൽ ജലനിരപ്പ് 137.50 അടിയാണ്. പരാമവധി 142 അടിയാണ് സംഭരണശേഷി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങൾ ശക്തമായ മഴയാണ് പെയ്തത്.

ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്മാത്രമല്ല തമിഴ്നാട്ടിലെ പ്രളയവും കൂടി മുൻ നിർത്തിയാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *