തിരുവനന്തപുരം: ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്‌ടറെ മർദിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടയിരുന്ന ഡോക്‌ടർ ജോയിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ഒരാളാണ് ഡോക്‌ടറെ ആക്രമിച്ചത്.
പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഇവരോട് ഒപി ടിക്കറ്റെടുക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടു. പിന്നാലെ ഡോക്‌ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു.
ഇതിനിടെ ഒരാൾ ഓടിയെത്തി ഡോക്‌ടറെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ ഡോക്‌ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി.