തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം.
തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം.
ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ്. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം. കുടുംബത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്നും അനൂപ് പറഞ്ഞു.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. മൂന്നാം സമ്മാനം പത്തുപേര്‍ക്ക് ഒരു കോടി രൂപ വീതം 10 പേര്‍ക്കാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് 1 ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.