തിരുവനന്തപുരം: പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് അധി കൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്.
അതിനിടെ എല്‍ദോസ് കുന്നപ്പള്ളിയെ പാര്‍ട്ടില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍റ് ചെയ്തു. ജനപ്രതിനിധി എന്ന നിലയില്‍ എല്‍ദോസ് ജാഗ്രത കാണിച്ചില്ലെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വ്യക്തമാക്കി.വക്കിൽ മുഖേനയാണ് എൽദോസ് കെപിസിസിക്ക് വിശദീകരണം നൽകിയത്.
പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെത്തിയത്. എല്‍ദോസിന്‍റെ ഫോണും പാസ്‌പോര്‍ട്ടും പൊലീസ് കസ്റ്റഡിയിലാണ്.