കുമളി :ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി കിഴുക്കാനം ഫോറസ്റ്റ് ആഫിസിനു മുൻമ്പിൽ മകനെ കള്ള കേസ്സിൽ കുടുക്കി മർദ്ധിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥെർക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സരൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ സന്ദർശിച്ചു
അവശരായ കുടുബത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ആശുപത്രിയിലേയ്ക്ക് മാറ്റി അവരുടെ ജീവൻ രക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കുകയും സംസ്ഥാന വനം വകുപ്പ് മന്ത്രിയും മായി ഫോണിൽ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും കുയക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് അന്വോഷണം നടത്തുകയും കള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .തുടർന്ന് 6 ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നേരത്തെ
കണ്ണമ്പടിയിൽ നിന്നും ആദിവാസി യുവാവിനെ കാട്ടിറ ച്ചിയുമായി വനം വകുപ്പ് പിടികൂ ടിയ സംഭവത്തിൽ സി.പി.ഐ യുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ കിഴുകാനം ഫോറസ്റ്റ് ഓഫീസ് ഉപരോധി ച്ചു. നിരപരാധികളെ കള്ളകേ സിൽ കുടുക്കാനാണ് വനംവകു ജീവനക്കാർ ശ്രമിക്കുന്നതെ ന്നാരോപിച്ച് നടന്ന സമരം സി. പി.ഐ ഏലപ്പാറ മണ്ഡലം സെ ക്രട്ടറി ജെയിംസ് ടി, അമ്പാട്ട് ഉദ് ഘാടനം ചെയ്തു.
വനത്തിൽ ത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണ പടിയിൽ നിന്നും ആദിവാസി യുവാവായ പുത്തൻപുരക്കൽ സരിൺ സജിയെ കാട്ടിറച്ചിയു മായി പിടികൂടിയിരുന്നു. വിൽപ നക്കായി കടത്തി എന്ന കുറ്റം ചുമത്തിയാണ് സരിണിനെ അറ ചെയ്ത് റിമാൻഡ് ചെയ്ത ത്. എന്നാൽ ഓട്ടോറിക്ഷയുമാ യി ഓട്ടം പോയ സരിണിനെ വ നപാലകർ കള്ളക്കേസിൽ കുടു ക്കിയതാണെന്നും, വനപാലകർ നരനായാട്ടും, ചൂഷണവുമാണ് നടത്തുന്നതെന്നുംആരോപണമുണ്ട് .
ലോക്കൽ സെക്രട്ടറി സോണ് രാജു, ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, ഉപ്പുതറ പഞ്ചാ യത്ത് അംഗം ഷീബ സത്യനാഥ് എന്നിവർ പ്രസംഗിച്ചു. കാടിന്റെ മണക്കാ മക്കളെ കള്ളക്കേസിൽ കുടു ക്കുന്നതായി സി.പി.എം ആരോ പിച്ചു. ഏലപ്പാറ ഏരിയ കമ്മിറ്റി യംഗം വി.പി. ജോൺ സമരം ഉദ് ഘാടനം ചെയ്തു. ഫോറസ്റ്ററെ മാറ്റണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. പ ഞ്ചായത്ത് മെമ്പർ സജിമോൻ ക ടൈറ്റസ്, പി.ഡി. രാജു എന്നിവർ പ്രസംഗിച്ചു .എന്നാൽ സി .പി .എം .ഇതിനിടയിൽ .സമരത്തിൽ നിന്നും പിന്മാറി ഉദ്യോഗസ്ഥർക്ക് പിന്തുണ പ്രഖ്യാപിച്ചത് വ്യാപകമായ ആക്ഷേപത്തിന് കാരണമായി .ജനങ്ങളല്ല ,ഉദ്യോഗസ്ഥരാണ് വേണ്ടതെന്നാണ് ഇപ്പോൾ സി പി എം നിലപാട് .
കള്ളക്കേസിൽ കുടുക്കാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് വനപാലകർ തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയത് .പി .എസ്..സി .ലിസ്റ്റിലുള്ള ഒരു യുവാവിനെയാണ് വനപാലകർ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് .ഈ ക്രൂരകൃത്യം ചെയ്ത ഉദ്യോഗസ്ഥരെ സഹായിക്കുന്ന സി പി എം നിലപാട് ആദിവാസികളെ രോഷാകുലരാക്കിയിരിക്കുകയാണ് .
.