Timely news thodupuzha

logo

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം

തൊടുപ്പുഴ: ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽ നിന്നും രണ്ടു കാറ്റഗറിലയി(30 പ്ലസ് & 35 പ്ലസ്) ഏഴു താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു.

മുഹമ്മദ് സുഹൈൽ അനീഷ് വി.എം, ഷൈൻ പി.ആർ, അഖിൽ വിനായക്, അജിത്ത് കൃഷ്ണൻ, ബോബൻ ബാലകൃഷ്ണൻ, ദിനുപ് ഡി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്.

ബോബൻ ബാലകൃഷ്ണൻ, മുഹമ്മദ് സുഹൈൽ, അനീഷ് വി.എം, അഖിൽ വിനായക് എന്നിവർ കഴിഞ്ഞ വർഷത്തെ മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഇന്ത്യൻ ടീം അംഗങ്ങളാണ്. മുഹമ്മദ് സൂഹൈലാണ് 35 പ്ലസ് കാറ്റഗറി കേരള ടീമിനെ നയിക്കുന്നത്. ഈ മാസം 10 മുതൽ 13 വരെയാണ് ദേശീയ ചാമ്പ്യൻഷിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *