ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ദ് മന്നും.
ജന്തർമന്തറിലെ സമരവേദിയിലേക്കാണ് ഇരുവരും എത്തിയത്. ഡി.എം.കെയെ പ്രതിനിധീകരിച്ച് തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജനും മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബുല്ലയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരും വേദിയിലുണ്ട്. അതേസമയം കേരളത്തിന്റെ സമരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാൻജുൻ ഖാർഗെ പിന്തുണച്ചു.
കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ബി.ജെ.പി സർക്കാരിനെതിരായ സമരത്തിന് കേരളത്തിലെ കോൺഗ്രസിന്റെ മാത്രം പിന്തുണയില്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ബി.ജെ.പി സർക്കാരിന് അനുകൂലമായാണ് സംസാരിച്ചത്.