Timely news thodupuzha

logo

കെ.എസ്.റ്റി.എ പ്രസിഡന്റ് ഡി സുധീഷ്, സെക്രട്ടറി കെ ബദറുന്നീസയും

കണ്ണൂർ: കെ.എസ്.റ്റി.എ സംസ്ഥാന പ്രസിഡന്റായി ഡി സുധീഷിനേയും ജനറൽ സെക്രട്ടറിയായി കെ ബദറുന്നീസയേയും കണ്ണുരിൽ ചേർന്ന 33ആം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

സംഘടനയിൽ ആദ്യമായാണ് ഒരു വനിത ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. റ്റി.കെ.എ ഷാഫിയാണ് ട്രഷറർ. കെ.എ ബീന, കെ.വി ബെന്നി, എം.എ അരുൺകുമാർ, കെ.സി മഹേഷ്, എം.എസ് പ്രശാന്ത് എന്നിവരെ വെെസ് പ്രസിഡന്റുമാരായും കെ രാഘവൻ, എൽ മാഗി, പി.ജെ ബിനേഷ്, എ നജീബ്, എം.കെ നൗഷാദലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഫെബ്രുവരി ഏഴിന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *