ബാംഗ്ലൂർ: രാമായണത്തെയും മഹാഭാരതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കർണാടകയിലെ സ്‌കൂളിൽ നിന്ന് അധ്യാപികയെ പിരിച്ചു വിട്ടു.
ബി.ജെ.പി അനുകൂല സംഘടനകളുടെ പരാതിയെ തുടർന്നാണ് പിരിച്ചു വിടൽ. മാംഗ്ലൂരിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം.
അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ബി.ജെ.പി എം.എൽ.എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു.
ഗോധ്ര കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാന മന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ ഉപയോഗിച്ചെന്നും ഇവർ ആരോപിക്കുന്നു.