Timely news thodupuzha

logo

വീടിന് തറക്കല്ലിട്ടു

അണക്കര: റോട്ടറി ക്ലബ് ഓഫ് അണക്കര പാർപ്പിടം പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യ വീടിന്റെ തറകല്ലിടൽ ആനവിലാസത്ത് റോട്ടറി ഡിസ്ട്രിക് ഗവർണർ റ്റി.ആർ വിജയകുമാർ നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് സാബു വയലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡെപ്യൂട്ടി ഡയറക്ടർ യൂനസ് സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ മാധവൻ, ബൈജു വർഗീസ്,സാബു കെ തോമസ്, വിജയൻ വി ടി, റെജി മടുകാവുങ്കൽ, മാണി ഇരുമേട എന്നിവർ പ്രസംഗിച്ചു.

പരിപാടികൾക്ക് ജോമി പയ്യലുമുറി, പ്രസന്നൻ പടിയത്ത്, ജോബിൻ പാനൂസ്, വിനോദ് സോപാനം, രാജേഷ് എ.എൻ., ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *