രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തകർച്ച. 33 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനു വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും കൂട്ടുകെട്ട് 150 റൺസ് കടന്നു.
രോഹിത് സെഞ്ചുറിയും ജഡേജ അർധ സെഞ്ചുറിയും പിന്നിട്ടു. 157 പന്തിലാണ് രോഹിത് തന്‍റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്.
ഓപ്പണർ യശസ്വി ജയ്സ്വാൾ(10), ശുഭ്‌മൻ ഗിൽ(0), രജത് പാട്ടീദാർ(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്.
ടീമിൽ തിരിച്ചെത്തിയ മാർക്ക് വുഡാണ് ജയ്സ്വാളിനെയും ഗില്ലിനെയും പുറത്താക്കിയത്. ഇന്ത്യക്കായി മധ്യനിര ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും ഈ മത്സരത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നു.