Timely news thodupuzha

logo

സ്വാന്തന മാനസികാരോഗ്യ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മാർത്തോമ(വാർഡ് 11), ഇടവെട്ടി സൗത്ത്(വാർഡ് 12), ഇടവെട്ടി നോർത്ത്(വാർഡ് 13) വാർഡുകളിലെ വയോജനങ്ങൾക്ക് വേണ്ടിയാണ് മാർത്തോമ മദ്രസ ഹാളിൽ വച്ച് ഇ.എസ്.എ.എഫ് ഫൗണ്ടേഷൻ സ്വാന്തന മാനസികാരോഗ്യ പരിപാടി നടത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു ഉദ്ഘാടനം നിർവ്വഹിച്ചു.

ഇടവെട്ടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. അജ്മൽ ഖാൻ അസീസ്, ഇ.എസ്.എ.എഫ് ഫൗണ്ടേഷൻ പ്രതിനിധി കൃഷ്ണകുമാർ കെ.കെ, പരിശീലകൻ ജിജി വർഗീസ്, വാർഡ് വികസന സമിതി അംഗങ്ങളായ വി.എസ് അബ്ബാസ്, അഷറഫ് എം.പി, അസീസ് പുത്തനറയിൽ, ഹംസ വെളിയത്ത്, വിജയൻ വരകിൽ, സിദ്ധീഖ് തൊട്ടിപ്പറമ്പിൽ, പി.പി മുഹമ്മദ്, അബ്ദുൽ കരീം പാത്തിക്കത്തൊട്ടിയിൽ, സോയ എബ്രഹാം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ഹലീമ മലയിൽ സ്വാഗതവും സരസു കെ.എം നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങൾക്കായി ചെറുമത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *