Timely news thodupuzha

logo

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് 5 വയസ് പ്രായമാണ് തോന്നിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *