ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കിടെ ആലപ്പുഴയിൽ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലെ എൻ.എസ്.എസ് സ്കൂളിലെ പരീക്ഷയ്ക്കിടെയാണ് സംഭവം. രണ്ട് അധ്യാപകരുടെ ഫോണുകളാണ് പിടിച്ചെടുത്തത്.
എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. അതേസമയം, നൂറുസതമാനം വിജയം ലഭിക്കാനായി പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നൂറു ശതമാനം വിജയത്തിന് വേണ്ടിയാണ് കുട്ടിയെ മാറ്റി നിർത്തിയത്. നൂറു ശതമാനം വിജയമെന്ന പ്രചരണത്തിന്നായി കുട്ടികളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ലെന്നും ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.