Timely news thodupuzha

logo

അമെരിക്കയിൽ ദുരന്തം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; 17 മരണം

ന്യയോർക്ക്: അമെരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. 3 പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 17 ലധികം പേരാണ് മരിച്ചത്. 

ശീത കൊടും കാറ്റും മഞ്ഞു വീഴ്ച്ചയും  കാരണം കഴിഞ്ഞ ദിവസങ്ങളിലായി 8,000 ൽ  അധികം  വിമാനങ്ങളാണ് റദ്ദാക്കിയത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം.

യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാ പരിമിതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും  നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.   

രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യണ്‍ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *