തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം നടത്തിയ കള്ളന്‍ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി വിന്‍സെന്‍റ് ജോണ്‍ (63) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ സ്ഥിരം രീതി.
സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് വിന്‍സെന്‍റ് ജോൺ പൊലീസ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കള്ളനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്ന് കണ്ടെത്തുകയും അവിടെ നിന്നും ഇദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്‌ടോപ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന വിന്‍സെന്‍റ് ജോണ്‍ വലിയ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരെ സൗഹൃദത്തിലാക്കും. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളും ഉറപ്പാക്കും.
ശേഷം ഹോട്ടലില്‍ നിന്നും മോഷണം നടത്തുകയാണ് പരിവ് രീതി. ഇയാള്‍ക്ക് 11 കള്ളപ്പേരുകളാണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018 ല്‍ കൊല്ലത്തെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിനും ഇയാളുടെ പേരിൽ പൊലീസ് കേസെണ്ട്. മുംബൈയിലാണ് വിന്‍സെന്‍റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് സൂചിപ്പിച്ചു.