ഇടുക്കി: വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി അയല്‍വാസി. നിതീഷ് ഒപ്പം കൂടിയത് ഇത് മുതലെടുത്തെന്ന് റ്റി.ജി ഡാര്‍ളി മാധ്യമങ്ങളോട് പറഞ്ഞു. കട്ടപ്പന കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് വരുന്നതിന് മുമ്പ് കുടുംബം അയല്‍ക്കാരുമായി നല്ല ബന്ധത്തിൽ ആയിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.