അടിമാലി: ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. അടിമാലി മച്ചിപ്ളാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് പിറന്നാളാഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് സ്കൂൾ ഉപകരണവും,വസ്ത്രവും നൽകി ,കുട്ടികൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു.സിനോജ് അടിമാലി അദ്ധ്യക്ഷത വഹിച്ച പിറന്നാളാഘോഷപരിപാടി മുൻ MLA ഏകെ മണി ഉത്ഘാടനം ചെയ്യ്തു ജനകോടികളുടെ വിശ്വാസമാർജിച്ച ജനനായകനായ ഏകെ ക്കു പകരം മറ്റൊരാളില്ലെന്ന് ഏകെ മണി പറഞ്ഞു.സമാനതകളില്ലാത്ത ജനനേതാവാണ് ശ്രീ ഏകെ ആൻറ്റണിയെന്ന് ഉപകരണവിതരണ ഉൽഘാടനം നിർവഹിച്ച മുൻ DCC പ്രസിഡൻറ്റ് അഡ്വ ജോയി തോമസ് ചൂണ്ടിക്കാട്ടി.
എക്കാലത്തും സാധാരണക്കർക്കും ,പാവപ്പെട്ടവർക്കുമൊപ്പം നിന്ന നിലപാടുകൾ സ്വീകരിച്ച ആദർശശുദ്ധിയുടെ പ്രതീകമാണ് ശ്രീ ഏകെ ആൻറ്റണിയെന്നു മുഖ്യപ്രഭാക്ഷണം നടത്തിയ KPCC അംഗം എപി ഉസ്മാൻ പറഞ്ഞു. കാർഷികവൃത്തിയിൽ ഡോക്ടറേറ്റ് ലഭിച്ച അടിമാലി സ്വദേശി സിഎൻ ഗോപി ചെറുകുന്നേലിനെ ഉപഹാരം നൽകിയും,ഷാളണിയിച്ചും അഭിനന്ദിച്ചു. അവശത അനുഭവിക്കുന്ന ജനവിഭാഗത്തോട് ഏറെ കരുണയുള്ള നന്മനിറഞ്ഞ നേതാവും ഭരണാധികാരിയുമാണ് ഏകെ ആൻറ്റണിയെന്ന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജി ജോസ് CMC പറഞ്ഞു. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാനും (റബ്ബർ മാർക്ക്) DCC വൈസ് പ്രസിഡൻറ്റുമായ പിവി സ്കറിയ ,വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ ജില്ലാ പ്രസിഡൻറ്റ് കെ എൻ ദിവാകരൻ,CMP ജില്ലാ സെക്രട്ടറി കെ എ കുര്യൻ,മിൽമ ഡയറക്ടർ പോൾ മാത്യൂ,കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻറ്റ് ജോർജ്ജ് തോമസ് ,DCC ജനറൽ സെക്രട്ടറി KI ജീസസ്,കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ജോസഫ് ഒയാസിസ് ,മുസ്ലീം ലീഗ് നേതാവ് ബഷീർ പഴമ്പിള്ളിത്താഴം ,മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്റുമാരായ റെജി ഇട്ടൂപ്പ് (കൂവപ്പടി),കറുപ്പസ്വാമി(ദേവികുളം),മണ്ടലം പ്രസിഡൻറ്റുമായ CS നാസർ(അടിമാലി),ചിന്താമുദ്ദാർ മൈതീൻ(മൂന്നാർ),എ ആൻഡ്രൂസ്(മാട്ടുപെട്ടി)മുൻ പഞ്ചായത്തു പ്രസിഡൻറ്റ് SK വിജയൻ(പള്ളിവാസൽ),കോൺഗ്രസ് നേതാക്കളായ എ എൻ സജികുമാർ,R രാജാറാം,PN തമ്പി,KJ റോയി,KJ സാബു,റോബിൻ തെള്ളിയാൻകൽ,AP ബേബി ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി SV രാജീവ്, KSU നേതാവും എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അനന്തു ഷിൻറ്റോ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി MM ബേബി മുണ്ടുപ്ളാക്കൽ പരിപാടികൾക്കു നേതൃത്വം നൽകി.