Timely news thodupuzha

logo

‘അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി: 2024 ജനുവരി 1ന് തുറക്കും’; അമിത് ഷാ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.  ക്ഷേത്രനിർമാണം തടയാൻ ശ്രമിച്ച കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ നിഷ്ഫലമായെന്നും  2024 ജനുവരി 1ന് രാമക്ഷേത്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  ത്രിപുരയിലെ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുന്നത്. തെരഞ്ഞെടുപ്പിൽ ഊന്നൽ നൽകുന്ന പ്രധാന പ്രചരണവിഷയം രാമക്ഷേത്രമായിരിക്കും. 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ യാഥാർഥ്യമാകുന്നത്. ഇതോടെ ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം അയോധ്യയ്ക്ക് ഉണ്ടാകും. 

Leave a Comment

Your email address will not be published. Required fields are marked *