Timely news thodupuzha

logo

ഫെയ്സ്ബുക്ക് പ്രണയം: 14 കാരിയുമായി ഒളിച്ചോടി; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരനായ 55 കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് പൊലീസ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ ആണ് 55 കാരനായ പ്രകാശൻ നിർബന്ധിച്ച് വിളിച്ചറക്കി കൊണ്ടുപോയത്.

ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച പ്രകാശൻ വീട്ടിൽ നിന്നും ഇറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് പെൺക്കുട്ടി ഇദേഹത്തിന്‍റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. പെൺകുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗം എറണാകുളത്തു എത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പരാതി നൽകുകയും ഡിസംബർ 3 ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് പ്രകാശനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നത്. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച ശേഷം, പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *