Timely news thodupuzha

logo

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

തൊടുപുഴ: മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടിയുടെ നേതൃത്വത്തിലുള്ള സോക്കർ സ്കൂൾ തൊടുപുഴയിലും മൂന്നാറും സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ആരംഭിക്കും. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫുട്ബോൾ പങ്കെടുക്കാം.

അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലും മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിലുമാണ് ‌ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ചടങ്ങിൽ വച്ച് സമ്മർ ഫുട്ബോൾ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ഇതിനോട് അനുബന്ധിച്ച് കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും സ്പോർട്സ് സൈക്കോളജി, യോഗ ക്ലാസുകളും ദേശീയ അന്തർ ദേശീയ താരങ്ങളുടെ മോട്ടിവേഷണൽ ക്ലാസ്സുകളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെടാം; 8606364223/9605425395.

Leave a Comment

Your email address will not be published. Required fields are marked *