കോതമംഗലം: കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട്ടിൽ തനിച്ചായിരുന്ന കള്ളാട്, ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് നിരീക്ഷണത്തിലാണെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഫോറൻസിക്കും ഡോഗ് സ്ക്വാഡും ഡി.ഐ.ജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും പലപ്പോഴായി സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയിട്ടും കേസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.റ്റി.വി ക്യാമറകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും സമഗ്ര അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്.
ഇന്ന് രാവിലെ സാറാമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. വിവിധ തുറകളിലുള്ള നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.