മുട്ടം: ഭാരം ഉയർത്തൽ മത്സരത്തിൽ നാലാം സ്ഥാനം ഇടുക്കി ജില്ലാ കോടതി ജിവനക്കാരനായ നന്ദു ആനന്ദിനും വോളിബോൾ മത്സരത്തിൽ നാലാം സ്ഥാനം നേടിയ ഇടുക്കി മുൻസിഫ് കോടതി ജിവനക്കാരനായ നിതിൻ തോമസിനും കോടതി സമുച്ചയത്തിൽ സ്വീകരണം നൽകി. ജില്ലാ ജഡ്ജി ശശി കുമാർ പി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ അഡീഷണൽ ജില്ലാ ജഡ്‌ജി കെ.എൻ ഹരികുമാർ, സബ് ജഡ്‌ജി ദേവൻ കെ മേനോൻ, ഡി.എൽ.എസ്.എ സെക്രട്ടറി(സബ് ജഡ്‌ജി) എ ഷാനവാസ്, മുൻസിഫ് നിമിഷ അരുൺ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ജിജിമോൾ പി.കെ, ന്യായാധിപർ, കോടതി ജീവനക്കാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലാ ജഡ്ജി ശശി കുമാർ പി.എസ്സ് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
തൊടുപുഴ ചീഫ് ജുഡീഷ്യല മജിസ്ട്രേറ്റ് പ്രസന്ന കെ, എൻ.ഡി.പി.എസ്സ് കോടതി ശിരസ്തദാർ എം.എസ്സ് മനോഹരൻ, കുടുംബ കോടതി ശിരസ്തദാർ സുമീന ജോർജ്ജ്, തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി സീനിയർ സൂപ്രണ്ട് ഷാജി എം.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂനിയർ സൂപ്രണ്ട് ജയദേവ് സി.ജി, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് സജിമോൻ എം.യു, തൊടുപുഴ ഡി.എൽ.എസ്.എ ബിജു ചാക്കോ, ജില്ലാ കോടതി നാസറേറ്റ് ബിജു കെ ചെറിയാൻ, തൊടുപുഴ സബ് കോടതി അനുചിത്ര മുരളി, രശ്മി, ശരണ്യ എം ഷാജി എന്നിവർ സംസാരിച്ചു.
ജില്ലാ കോടതി ശിരസ്തദാർ രാധാമണി എം.ബി സ്വാഗതവും സീനിയർ സൂപ്രണ്ട് സുധീർ എസ്സ് കൃതജ്ഞതയും രേഖപ്പെടുത്തി.