Timely news thodupuzha

logo

മുളിയാത്തോട് സ്ഫോടനം; പരിക്കേറ്റവർക്ക്‌ സി.പി.ഐ(എം) ബന്ധമെന്ന പ്രചരണം ശരിയല്ല

പാനൂർ: കുന്നോത്തുപറമ്പ് മുളിയാത്തോട് സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സി.പി.ഐ.എമ്മിന് ബന്ധമില്ലെന്ന് സി.പി.ഐ.എം പാനൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

സ്ഫോടനത്തിൽ പരിക്കേറ്റ ബിനീഷ്, മരിച്ച ഷെറിൻ എന്നിവർ സി.പി.ഐ.എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ്. ആ ഘട്ടത്തിൽ തന്നെ ഇരുവരേയും പാർട്ടി തളളിപ്പറഞ്ഞതുമാണ്.

നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സി.പി.ഐ.എം പ്രവർത്തകരെന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌.

ഈ മേഖലയിലാകെ സമാധാനാന്തരീക്ഷം നിലനിർത്താനാണ്‌ സി.പി.ഐ.എം മുന്നിട്ടിറങ്ങി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്‌. ഇത്‌ ഇതര രാഷ്ട്രീയ പാർട്ടികൾക്കും, പൊലീസിനും ബോധ്യമുള്ളതാണ്.

മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട്‌ സമഗ്രവും വിശദവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും പ്രസ്‌താവനയിൽ അഭ്യർഥിച്ചു. ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. നിർമ്മാണത്തിലുള്ള വീടിന്റെ ടെറസിലാണ് സ്ഫോടനം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *