ആലുവ: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ പൂർണമായും നടപ്പാക്കി ക്ഷേത്ര ട്രസ്റ്റ്.
നടതുറപ്പുത്സവ ദിനങ്ങളിൽ ക്ഷേത്രപരിസരത്തെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ കാര്യക്ഷമമായ സംവിധാനങ്ങളാണ് ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ‘നാടിനൊപ്പം നന്മയ്ക്കൊപ്പം’ എന്ന് നാമകരണം ചെയ്താണ് ക്ഷേത്ര ട്രസ്റ്റ് ശുചിത്വ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നടതുറപ്പുത്സവം ആരംഭിച്ച 12 മുതൽ എല്ലാ ദിവസങ്ങളിലും ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കാൻ സാധിച്ചു. അൻപതോളം വരുന്ന ഹരിതകർമസേന അംഗങ്ങൾ കർമനിരതരായി സേവനം ചെയ്ത് വരുന്നു. ദിവസവും പുലർച്ചെ 4ന് ആരംഭിച്ച് രാത്രി 11 വരെ മാലിന്യങ്ങൾ നീക്കം ചെയ്യും.
ഭക്തജനങ്ങളാലും വ്യാപാരികളാലും ഉണ്ടാവുന്ന മാലിന്യങ്ങൾ അതത് സമയങ്ങളിൽതന്നെ എടുത്ത്നീക്കി ക്ഷേത്രത്തിൻറെ ഒഴിഞ്ഞ പറമ്പിൽ ശേഖരിച്ച് തരംതിരിച്ചാണ് കയറ്റിഅയക്കുകയാണ് ചെയ്യുന്നത്. ശുചിത്വ പരിപാലനത്തിൽ ക്ഷേത്രട്രസ്റ്റ് പുലർത്തുന്ന ക്യത്യത ഭക്തജനങ്ങളുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.