ലണ്ടൻ: ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആകെ നാണക്കേടായി ഉത്തേജക ഉപയോഗം. ഇന്ത്യൻ കായിക രംഗത്താണ് ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ(വാഡ) കണ്ടെത്തൽ.
2022ലെ ടെസ്റ്റിങ്ങ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. രണ്ടായിരത്തിലേറെ സാമ്പിളുകൾ വീതം ഓരോ രാജ്യത്തിത്തിൽനിന്നും പരിശോധനയ്ക്കു വിധേയമാക്കി.
ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 125 സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഉത്തേജക നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ(85), യു.എസ്.എ(84), ഇറ്റലി(73), ഫ്രാൻസ്(72) തുടങ്ങിയ രാജ്യങ്ങളേക്കാൾ മുന്നിലാണ് ഇന്ത്യ. പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിലാവട്ടെ, ഇന്ത്യ 11ആം സ്ഥാനത്താണ്.
ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തിൽ പട്ടികയിൽ മുൻപന്തിയിലുള്ളത്(93). മൂന്നാമത് കസാഖിസ്ഥാനും(89) നാലാമത് നോർവെയും(88) അഞ്ചാമത് അമേരിക്കയുമാണ്(86).
കഴിഞ്ഞ തവണ ഉത്തേജക ഉപയോഗത്തിൽ റഷ്യയായിരുന്നു ഒന്നാമത്. ആ സ്ഥാനമാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.