Timely news thodupuzha

logo

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയാതെ വന്നിട്ടും മാറി നില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും പാര്‍ട്ടിയെ നയിക്കാനോ അവസരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമാണ് രാഹുലിന്റെ നിലപാട്. പ്രതിപക്ഷ പാര്‍ട്ടിക്കായി ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തന്റെ തന്ത്രം നടപ്പിലാക്കുന്നതില്‍ താനും അതിന്റെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയെന്നും കിഷോര്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലെ ഘടനാപരമായ പിഴവുകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും അതിനെ അനുകൂലിക്കുന്നവരും ഏതെങ്കിലും ഒരു വ്യക്തിയേക്കാള്‍ വലുതാണെന്നും പാര്‍ട്ടിയുടെ തുടരെയുള്ള പരാജയങ്ങള്‍ക്ക് കാരണക്കാരനെന്ന നിലയില്‍ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഒഴിവാക്കേണ്ടതാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

കുറേ വര്‍ഷമായിഒരേ ജോലി ചെയ്യുമ്പോള്‍, ഇടവേള എടുക്കുന്നതില്‍ കുഴപ്പമില്ല. അഞ്ച് വര്‍ഷത്തേക്ക് അത് മറ്റാര്‍ക്കെങ്കിലും നല്‍കണം. സോണിയ ഗാന്ധി അത് ചെയ്തുവെന്ന് പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *