തിരുവനന്തപുരം: വിഷു – റംസാൻ ചന്തകൾ ആരംഭിക്കാൻ കൺസ്യൂമർ ഫെഡിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പൊതു വിപണിയിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ വിഷു റംസാൻ ചന്തകൾ സാധാരണക്കാർക്ക് ആശ്വസമാവുമെന്നും ഇത് തെരഞ്ഞെടുപ്പു ചട്ടലംഘനമല്ലെന്നും കത്തിൽ സതീശൻ പറയുന്നു.
ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്ന സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിന്‍റെ കാര്യം പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുകയാണ്.
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു.
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു- റമദാന്‍ ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണെന്നും സതീശൻ കത്തിൽ പറയുന്നു.