Timely news thodupuzha

logo

സുജിത്ത് രാജ് കൊച്ചുകുഞ്ഞ് അന്തരിച്ചു

കൊച്ചി: യുവ നടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ്(32) വാഹനാപകടത്തിൽ മരിച്ചു. മാർച്ച് 26 ന്‌ ആലുവ – പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിനു മുന്നിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കിനാവള്ളിയെന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്.

രംഗീല, മാരത്തോൺ, മച്ചാൻ്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യവും കർണാടക സംഗീതവും പഠിച്ചിട്ടുള്ള സുജിത്ത് നർത്തകൻ കൂടിയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യകാവ്‌ ശ്മശാനത്തിൽ.

Leave a Comment

Your email address will not be published. Required fields are marked *