Timely news thodupuzha

logo

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി.

അറസ്റ്റ് നിയമപരമായാണെന്നും വ്യക്തമാക്കി. കെജ്‌രിവാൾ അഴിമതി നടത്തിയെന്നാണ് ഇഡി വാദമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും വ്യക്തമാക്കി.

വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകുന്നതോ, ഇലക്‌റ്ററൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല.

മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ലെന്നും അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണെന്നും പറഞ്ഞ കോടതി ജഡ്ജിമാർ രാഷ്ട്രീയ പരമായല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *