തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോയ വ്യക്തിത്വമായിരുന്നു പാലൊളി കുഞ്ഞുമുഹമ്മദിൻ്റേതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘ കാലം ദേശാഭിമാനിയുടെ ലേഖകനായിരുന്ന അദ്ദേഹത്തിൻ്റേത് ലളിതവും വ്യക്തവുമായ ആഖ്യാന ശൈലിയായിരുന്നു. മലപ്പുറത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു പാലോളി കുഞ്ഞുമുഹമ്മദിൻ്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.