തലശേരി: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യു.ഡി.എഫുകാരനെതിരെ കേസ്.
സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പെരിങ്ങാടി പുളിയുള്ളതിൽപീടിക സ്വദേശി അസ്ലമിനെതിരെയാണ് കേസെടുത്തത്.
മുസ്‌ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമാണ് അസ്ലം. മുസ്ലിം ജനവിഭാഗമാകെ വർഗീയ വാദികളാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പറഞ്ഞതായി മങ്ങാട് സ്‌നേഹതീരം വാട്‌സാപ്പ് ഗ്രൂപ്പിലാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.
സ്വകാര്യ ചാനലിലെ അഭിമുഖം എഡിറ്റു ചെയ്‌ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ സൈബർസംഘം തയ്യാറാക്കിയ വ്യാജ വീഡിയോയാണ് അസ്ലം പ്രചരിപ്പിച്ചത്.